Kerala
തിരുവനന്തപുരം: ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാറിനെതിരായ ആരോപണത്തിൽ ഇടപെടാതിരുന്നത് ന്യായീകരിച്ച് പൊലീസ്.
കുടുംബ വഴക്കാണെന്ന് മന്ത്രിയുടെ ഭാര്യയടക്കം പറഞ്ഞുവെന്നും 20 മിനിറ്റിലേറെ വീട്ടിൽ നിരീക്ഷിച്ചുവെന്നും 112 ൽ വരുന്ന കോളുകളിൽ കേസെടുക്കാറില്ല എന്നുമാണ് കൊല്ലം റൂറൽ എസ്പി ഡിജിപിക്ക് നൽകിയ വിശദീകരണത്തിൽ വ്യക്തമാക്കുന്നത്.
മന്ത്രിയുടെ വസതിയിലെത്തിയ പോലീസുകാർ വെറും കാഴ്ചക്കാരായി മടങ്ങി എന്ന ആരോപണങ്ങൾ ശക്തമാക്കുന്നതിനിടയിൽ സംസ്ഥാന പോലീസ് മേധാവി ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയിരുന്നു..
Kerala
തിരുവനന്തപുരം: ഭാര്യ ഉന്നയിച്ച വിവാദ ആരോപണങ്ങളില്‍ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ രാജി വയ്ക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിയാലോചിച്ചതിന് ശേഷമാണ് മന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്ന നിലപാടിലേക്ക് എത്തിയത്.
വിഷയം ഗണേഷ് കുമാർ മുഖ്യമന്ത്രിക്ക് മുന്നിൽ വിശദീകരിച്ചുവെന്നാണ് വിവരം. മന്ത്രിസഭാ യോഗത്തിന് ശേഷമായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. വിഷയം രാഷ്ട്രീയമല്ല, കുടുംബപ്രശ്നമാണെന്നും ഭാര്യക്ക് പരാതിയില്ലെന്നും ഗണേഷ് കുമാർ മുഖ്യമന്ത്രിയെ ധരിപ്പിച്ചു.
അതേസമയം ആരോപണവുമായി ബന്ധപ്പെട്ട വിവാദം ഒത്തുതീർപ്പിലേക്ക് എത്തിയിരുന്നു. ഗണേഷ് കുമാർ തന്നെ വിളിച്ച് മാപ്പ് പറഞ്ഞതായും സംഭവത്തിൽ താൻ പോലീസിൽ പരാതിനൽകിയിട്ടില്ലെന്നും മാപ്പ് പറഞ്ഞ സ്ഥിതിക്ക് ഇനി മറ്റു ചർച്ചകളുടെ ആവശ്യമില്ലെന്നുമായിരുന്നു ഭാര്യ ബിന്ദു മേനോൻ പ്രതികരിച്ചത്.
Kerala
ആലപ്പുഴ: മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വിഷയം സർക്കാരിന്റെ പ്രതിച്ഛായ തകർത്തുവെന്നും മന്ത്രിസഭയിലെ പുഴുക്കുത്താണ് ഗണേഷ് കുമാറെന്നും വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു.
ഒരു മന്ത്രി ആവുമ്പോൾ എങ്കിലും ഒരു നിലയും വിലയും നോക്കണം. മന്ത്രി അല്ലെങ്കിൽ പോലും ഇതൊന്നും ഭാരതീയ സംസ്ക്കാരത്തിന് ചേർന്നതല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
" ഞാൻ വളരെ നാളുകൾക്കു മുന്നേ ഗണേശനെ കുറിച്ചു പറഞ്ഞിട്ടുണ്ട്. അതു ആവർത്തിക്കുന്നില്ല. വാക്കിലും പ്രവർത്തിയിലും ധാർഷ്ട്യവും മാടമ്പിത്തരവുമാണ്. 5000 പ്രണയിനികൾ ഉണ്ടെന്ന് തലക്ക് വെളിവുള്ളവർ പറയുമോ? പരാതി ഇല്ലാത്തതു കൊണ്ട് പ്രശ്നം ഇല്ലാതാവുന്നില്ലല്ലോ.
മന്ത്രി സ്ഥാനത്ത് നിന്ന് രാജി വയ്പ്പിക്കണോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കട്ടെ. ജനങ്ങൾക്ക് തൃപ്തികരമായ ഒരു തീരുമാനം മുഖ്യമന്ത്രി എടുക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: മന്ത്രി ഗണേഷ് കുമാർ വിവാദത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. മന്ത്രിയെ എത്രയും പെട്ടെന്ന് പുറത്താക്കണമെന്നും മുരളീധരൻ പറഞ്ഞു.
ഗണേഷിന്റെ ഭാര്യ 112ൽ വിളിച്ച് പരാതി പറഞ്ഞു. പോലീസ് വീട്ടുകാര്യമാണെന്ന് പറഞ്ഞ് തിരികെ പോയി. മുഖ്യമന്ത്രിയുടെ മകളോട് പറഞ്ഞിട്ടും നടപടി ഉണ്ടായില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
5000 ത്തോളം പ്രണയമുണ്ടായിരുന്നുവെന്ന് മന്ത്രി പറയുന്നു. അതിൽ രണ്ടുപേരെ വിവാഹം കഴിച്ചു. ആദ്യ ഭാര്യയുമായുള്ള പ്രശ്നത്തിലാണ് ഉമ്മൻചാണ്ടി അദ്ദേഹത്തെ ക്യാബിനറ്റിൽ നിന്ന് ഒഴിവാക്കുന്നത്. ഉപദ്രവിക്കും തോറും ഒഴിവാക്കി വീണ്ടും കല്യാണം കഴിക്കുന്ന ആള് പൊതുജനങ്ങൾക്ക് ഭൂഷണമാണോ എന്ന് ചിന്തിക്കണം.
ജീവിതത്തിൽ ഒരു മര്യാദയും ഇല്ലാത്ത ഇത്തരക്കാരെ സംരക്ഷിക്കണോ എന്ന് ചിന്തിക്കണം. സ്ത്രീ സുരക്ഷയെപ്പറ്റി പറയുന്ന ആളാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ നിലപാട് എന്തെന്ന് അറിയേണ്ടിയിരിക്കുന്നു. ഇത് വ്യക്തിപരമല്ലെന്നും മന്ത്രിയുടെ ഭാര്യക്ക് പോലും രക്ഷയില്ലെന്നും മുരളീധരൻ പറഞ്ഞു.
ഗണേഷിന്റെ ഭാര്യ പരസ്യമായി പ്രതികരിച്ചു. ഭാര്യ ഭർത്താവിനെ കുറിച്ച് പറയുന്ന കാര്യങ്ങൾ ഗൗരവകരമല്ലേ. സത്യത്തിൽ ഇത് മന്ത്രി കാണിക്കുന്ന തോന്ന്യവാസമാണ്. മുഖ്യമന്ത്രി ഇത് അംഗീകരിക്കുന്നുണ്ടോ. മാപ്പ് പറഞ്ഞതുകൊണ്ട് പ്രശ്നം തീരുമോ. പൊതുസമൂഹത്തിന് ചേരാത്ത പ്രവർത്തിയല്ലേ ഉണ്ടായത്.
മുഖ്യമന്ത്രിയുടെ നിലപാട് എന്താണെന്ന് അറിയട്ടെ. കോൺഗ്രസ് എംഎൽഎക്കെതിരെ ആരോപണമുയർന്നപ്പോൾ അദ്ദേഹത്തെ പുറത്താക്കി. ഇപ്പോൾ അദ്ദേഹം കോൺഗ്രസിൽ ഇല്ല. ഗണേഷിനെ പോലുള്ള മന്ത്രിമാരെ ആവശ്യമില്ലെന്നും മുരളീധരൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: ഗണേഷ് കുമാർ വിവാദം ഒത്തുതീർപ്പിലേയ്ക്ക്. ആരോപണങ്ങൾ ഉന്നയിച്ച ഭാര്യ ബിന്ദു മേനോനെ വിളിച്ച് മന്ത്രി ക്ഷമാപണം നടത്തി. ഭാര്യയുമായുള്ള പ്രശ്നം പുറത്തുവന്നതോടെ ഗണേഷ്കുമാർ സമ്മർദത്തിലായിരുന്നു.
ഘടക കക്ഷികളുൾപ്പടെ ഗണേഷ്കുമാർ പ്രശ്നം അതീവ ഗുരുതരമെന്നായിരുന്നു വിലയിരുത്തിയത്. ഇതിനിടയിലാണ് പ്രശ്നം ഒത്തുതീർപ്പിലേക്കെത്തുന്നത്. വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോൻ പ്രതികരിച്ചു.
ഗണേഷ് ഇന്നലെ സഹോദരിയെ വിളിച്ചതായും ഇന്ന് തന്നെയും വിളിച്ചെന്നും ബിന്ദു മേനോൻ ഒരു സ്വകാര്യ ചാനലിൽ പ്രതികരിച്ചു. മന്ത്രി ക്ഷമാപണം നടത്തിയെന്നും തനിക്ക് പരാതിയില്ലെന്നുമാണ് ബിന്ദു മേനോൻ പറയുന്നത്.
അതേസമയം മന്ത്രി വാളകത്തെ വീട്ടിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് പുറപ്പെട്ടു. രാവിലെ പത്തിന് നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ ഗണേഷ് കുമാർ പങ്കെടുക്കും.
സംഭവത്തിൽ വിശദീകരണം തേടുന്ന മുഖ്യമന്ത്രി ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെടുമെന്നായിരുന്നു നേരത്തെ ലഭിച്ച സൂചന. ആരോപണം അതീവ ഗുരുതരമെന്നാണ് സിപിഎം നിലപാട്. ആരോപണം തെരഞ്ഞെടുപ്പിൽ മുന്നണിയെ ബാധിച്ചേക്കുമെന്നും നേതൃത്വത്തിന് ആശങ്കയുണ്ട്.
ഭാര്യയുമായുള്ള പ്രശ്നം പരിഹരിച്ചതോടെ ഗണേഷിന്റെ രാജി ഉണ്ടാകില്ല എന്നാണ് സൂചന.
Kerala
തിരുവനന്തപുരം: മന്ത്രി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യ രംഗത്തെത്തിയ സാഹചര്യത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് യൂത്ത് കോൺഗ്രസ്. ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ കെഎസ്ആർടിസി ഡിപ്പോകളിലേക്ക് ഇന്ന് പ്രതിഷേധ മാർച്ച് നടത്തും.
മന്ത്രിയുടെ രാജിയാണ് പ്രതിഷേധത്തിന്റെ പ്രധാന ആവശ്യം. തിങ്കളാഴ്ച കൽപറ്റയിൽ ഗണേഷ് കുമാറിനെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ സംഘർഷം ഉണ്ടായിരുന്നു. കോഴിയെയും കൈയിൽ എടുത്തായിരുന്നു യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം.
കെഎസ്ആർടിസി ബസ് തടഞ്ഞ പ്രവർത്തകർ, മന്ത്രിയുടെ കോലവും കത്തിച്ചു. സ്ഥലത്ത് പോലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കൈയാങ്കളിയായി. ബസ് തടഞ്ഞ പ്രവർത്തകരെ നീക്കം ചെയ്യാൻ പോലീസ് ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്.
തിരുവനന്തപുരത്തും പത്തനാപുരത്തും ഗണേഷ് കുമാറിനെതിരെ പ്രതിഷേധ മാർച്ച് നടന്നു. തിരുവനന്തപുരത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
Kerala
കൊല്ലം: ഭാര്യയുടെ ഗുരുതര ആരോപണങ്ങൾക്ക് പിന്നാലെ മന്ത്രി കെ.ബി. ഗണേഷ് കുമാർ രാജിവച്ചേക്കും എന്ന് സൂചന. മന്ത്രി വാളകത്തെ വീട്ടിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് പുറപ്പെട്ടു. രാവിലെ പത്തിന് നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ ഗണേഷ് കുമാർ പങ്കെടുക്കും.
സംഭവത്തിൽ വിശദീകരണം തേടുന്ന മുഖ്യമന്ത്രി ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെടുമെന്നാണ് സൂചന. ആരോപണം അതീവ ഗുരുതരമെന്നാണ് സിപിഎം നിലപാട്. ആരോപണം തെരഞ്ഞെടുപ്പിൽ മുന്നണിയെ ബാധിച്ചേക്കുമെന്ന് നേതൃത്വത്തിന് ആശങ്കയുണ്ട്.
വിഷയം ചർച്ച ചെയ്യാൻ ഇടതുമുന്നണി യോഗം രണ്ടുദിവസത്തിനകം ചേർന്നേക്കും. മന്ത്രിയെ മാറ്റി നിർത്തണമെന്ന് സിപിഐയും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം മന്ത്രിയുടെ ഭാര്യ തന്നെ ഗുരുതര പരാതി ഉന്നയിച്ചിട്ടും മുഖ്യമന്ത്രിയുടെ മകളെ അറിയിച്ചിട്ടും സംഭവത്തിൽ ഇതുവരെ പോലീസ് കേസ് എടുത്തിട്ടില്ല.
ഗണേഷ് കുമാറിനെതിരെ കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് യദു കൃഷ്ണൻ കൊടുത്ത പരാതിയിലും തുടർനടപടി ആയിട്ടില്ല. പോലീസിന്റെ മെല്ലെപ്പോക്ക് പ്രതിപക്ഷം സർക്കാരിനെതിരെ ആയുധമാക്കും.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകള്‍ക്ക് വെള്ളനിറം കർശനമാക്കിയ തീരുമാനം പിൻവലിക്കാൻ ഗതാഗത വകുപ്പ് തീരുമാനിച്ചു. ഇന്ന് ചേർന്ന സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിലാണ് തീരുമാനം. ഏകീകൃത വെള്ളനിറം പിൻവലിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങും.
നിലവിലെ വെള്ളനിറം ആകർഷണീയമല്ലെന്നും വിനോദയാത്ര പോലുള്ള സർവീസുകൾ കുറഞ്ഞെന്നുമുള്ള ബസുടമകളുടെ പരാതിയിലാണ് സർക്കാർ തീരുമാനം. 2022 ഒക്ടോബറിൽ വിനോദയാത്ര സംഘത്തിന്റെ ബസ് അപകടത്തിൽപെട്ട് അഞ്ച് വിദ്യാർഥികൾ ഉൾപ്പടെ ഒൻപത് പേർ മരിച്ച സംഭവത്തിന് പിന്നാലെയാണ് ടൂറിസ്റ്റ് ബസുകളിലെ കാതടപ്പിക്കുന്ന ശബ്ദങ്ങളും അനധികൃത ലൈറ്റുകളും നിയന്ത്രിച്ച് ബസുകൾക്കെല്ലാം വെള്ളനിറമാക്കാൻ സർക്കാർ തീരുമാനിച്ചത്.
അന്ന് ഗതാഗത മന്ത്രിയായിരുന്ന ആന്റണി രാജു വിഷയത്തിൽ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. എന്നാൽ കെ.ബി. ഗണേഷ്കുമാർ വകുപ്പ് മന്ത്രിയായതോടെ ടൂറിസ്റ്റ് ബസുടമകൾ മന്ത്രിയെ കണ്ട് അനുകൂല തീരുമാനം നേടിയെടുക്കുകയായിരുന്നു.
Kerala
തൃശൂര്‍: ഗതാഗത മന്ത്രി കെ.ബി.ഗണേഷ്കുമാറിനെതിരെ ഉയർന്ന ആരോപണങ്ങളിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണൻ. ഗുരുതരമായ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മന്ത്രി രാജിവയ്ക്കണമെന്ന് ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു.
വീട്ടിനകത്ത് ശത്രു ഉണ്ടന്നോ നാട്ടിൽ ആയിരം പ്രണയമുണ്ടെന്നോ പറഞ്ഞ് രക്ഷപ്പെടാൻ മുഖം മൂടി തിരയേണ്ടെന്നും ബി. ഗോപാലകൃഷ്ണൻ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ബി. ഗോപാലകൃഷ്ണൻ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.
പരിശുദ്ധമായ പ്രണയത്തെ മലീമസമാക്കുന്ന ഇടത്-വലത് കോഴി മത്സരമാണ് ഭരണപക്ഷത്തും പ്രതിപക്ഷത്തും ഗണേഷ്കുമാറും രാഹുൽ മാങ്കൂട്ടത്തിലും ചേർന്ന് നടത്തുന്നതെന്നും ബി. ഗോപാലകൃഷ്ണൻ ആരോപിച്ചു.
മന്ത്രിക്കസേരകളിലും നിയമസഭയിലും ഇരിക്കേണ്ടത് മാന്യൻമാരായ മനുഷ്യരാണ്. അല്ലാതെ കോഴിയും താറാവും ഒന്നും അല്ലെന്നും ബി. ഗോപാലകൃഷ്ണൻ കൂട്ടിച്ചേർത്തു.
Kerala
കൊല്ലം: മന്ത്രി കെ.ബി. ഗണേഷ്കുമാറിനെതിരെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റ് വ്യക്തമായ ധാരണയുടെ അടിസ്ഥാനത്തിലാണെന്ന് കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് യദുകൃഷ്ണൻ. ഗണേഷ്കുമാറിനെതിരെ ഡിജിപിക്ക് പരാതി നൽകിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യദുകൃഷ്ണൻ.
ഇത് മന്ത്രിയുടെ വ്യക്തിപരമായ വിഷയമല്ലെന്നും ഗണേഷ്കുമാറിന്റെ ഡ്രൈവറും മറ്റ് സ്റ്റാഫുകളും വിഷയത്തിൽ ഇടപെട്ടുവെന്നും യദുകൃഷ്ണൻ ആരോപിച്ചു. 112ൽ വിളിച്ചശേഷം പോലീസ് സ്ഥലത്തെത്തി. എന്നാൽ പോലീസ് മറ്റൊന്നും ചെയ്തില്ലെന്നും യദുകൃഷ്ണൻ വ്യക്തമാക്കി.
എന്നാൽ താൻ വെളിപ്പെടുത്തൽ നടത്തിയിട്ടും മന്ത്രി വളരെ ലാഘവത്തോടെയാണ് ഇതിനോട് പ്രതികരിച്ചത്. വാളകത്ത് നടന്നത് ഗൗരവമുള്ള സംഭവമാണെന്നും മന്ത്രിയുടെ ഭാര്യയെ ആക്രമിച്ചുവെന്നും യദുകൃഷ്ണൻ പറഞ്ഞു.
മൊബൈൽ പിടിച്ചു വാങ്ങാൻ ഡ്രൈവർ ശാന്തൻ ശ്രമിച്ചു. സംഭവസ്ഥലത്തെത്തിയ പോലീസ് ഇടപെടാത്തത് ദൗർഭാഗ്യകരമാണെന്നും യദുകൃഷ്ണൻ കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരണവുമായി മഹിളാ കോൺഗ്രസ് അധ്യക്ഷയും രാജ്യസഭ എംപിയുമായ ജെബി മേത്തർ രംഗത്ത്.
പീഡക നായകനായ ഗണേഷ്കുമാറിനെ പുറത്താക്കാൻ മുഖ്യമന്ത്രി തയാറാകണമെന്ന് ജെബി മേത്തർ ആവശ്യപ്പെട്ടു. വിഷയത്തില്‍ സിപിഎമ്മിലെ വനിത നേതാക്കള്‍ നിലപാട് വ്യക്തമാക്കണമെന്നും ജെബി മേത്തർ പറഞ്ഞു.
ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മഹിളാ കോൺഗ്രസ് അധ്യക്ഷ. ഗണേഷ് കുമാറിന്റെ ഭാര്യയുടെ പരാതിയില്‍ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ലെന്ന് ആരോപിച്ച ജെബി മേത്തർ 112 ലേക്ക് വിളിച്ചാൽ പോലീസ് നടപടിയെടുക്കേണ്ടതല്ലേയെന്നും ചോദിച്ചു.
ഇത് ആഭ്യന്തര വകുപ്പിന്റെ വലിയ വീഴ്ചയാണ്. കേരളത്തില ഒരു മന്ത്രി പത്നിക്കുപോലും ഇതാണ് അവസ്ഥ. മന്ത്രിയെ സംരക്ഷിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നത്. വിഷയത്തില്‍ മഹിളാ കോൺഗ്രസ് ശക്തമായി പ്രതിഷേധിക്കുമെന്നും ജെബി മേത്തർ കൂട്ടിച്ചേർത്തു.
Kerala
കോട്ടയം: ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാറിനെതിരെ ഉയർന്ന ആരോപണങ്ങളിൽ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ. ഗണേഷ്കുമാർ മുൻപും സമാന സാഹചര്യത്തിലൂടെ പോയ ആളാണെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു.
മന്ത്രി തിരുത്താൻ തയാറാകുന്നില്ല. അത് വീണ്ടും ആവർത്തിക്കുകയാണ്. അവനവൻ ചെയ്യുന്നത് സ്വയം ആലോചിക്കണമെന്നും കേരളത്തിന്റെ സംസ്കാരത്തിന് പറ്റുന്നതാണോ മന്ത്രി ചെയ്തതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ ചോദിച്ചു.
ഒരു മന്ത്രി സമൂഹത്തിന് നൽകുന്ന സന്ദേശം എന്താണെന്ന് ചോദിച്ച തിരുവഞ്ചൂര്‍ തെറ്റായ സമീപനമാണ് മന്ത്രിയുടെ ഭാഗത്തുനിന്നാണ് ഉണ്ടാകുന്നതെന്നും വ്യക്തമാക്കി. മന്ത്രിസഭയിലെ ഒരു വ്യക്തി ഇത്തരം പ്രവർത്തനങ്ങൾ കാണിച്ചാൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നേരത്തെ ഇത്തരത്തിലൊരു വിഷയം ഉണ്ടായപ്പോൾ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി ഗണേഷ് കുമാറിനോട് രാജിവെക്കാൻ ആവശ്യപ്പെട്ടു. അതിന് താനും സാക്ഷിയാണ്. ഗാർഹിക പീഡനമാണ് മന്ത്രിയുടെ ഭാര്യ ഉന്നയിച്ചത്. മന്ത്രിയുടെ കിടിലൻ പോലീസ് ഉദ്യോഗസ്ഥർ അന്വേഷിച്ചാൽ എങ്ങനെ ശരിയാകുമെന്നും തിരുവഞ്ചൂർ ചോദിച്ചു.
ഗണേഷ് മന്ത്രിസ്ഥാനത്ത് ഇരുന്നാൽ പോലീസ് അന്വേഷണം നടക്കില്ല. ഗണേഷ്കുമാറിന്റെ സ്റ്റാഫ് ആരുടെ ബലത്തിലാണ് പോലീസിനെ തടഞ്ഞതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ ചോദിച്ചു.
Kerala
തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളിൽ മറുപടിയുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ. തെരഞ്ഞെടുപ്പ് കാലം അടുക്കുമ്പോൾ നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പാണ് ഇതെന്നും ഇക്കാര്യങ്ങൾ കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. മുൻപും ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നു വന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തനിക്കെതിരെ ഉയരുന്ന ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും അത് വ്യക്തിപരമായ കാര്യമാണെന്നും അതിൽ ആരും ഇടപെടേണ്ടെന്നും ഗണേഷ്കുമാർ പറഞ്ഞു. പ്രണയം ഒരു കുറ്റമല്ല. പ്രണയം എല്ലാവർക്കുമുണ്ട്. അത് ഇനിയും തുടരും. ഞാനൊരു മികച്ച പൊതു പ്രവർത്തകനാണ്. ഇന്നേവരെ അഴിമതി ചെയ്തിട്ടില്ല.
പത്തനാപുരത്തുകാർ ഇത് വിശ്വസിക്കില്ല. എന്റെ എക്സ്റേ അവർക്ക് അറിയാം. വീട്ടിലെ കാര്യം പറയണ്ടാ എന്ന് കരുതിയതാണ്. പക്ഷേ എനിക്ക് ഒന്നും മറയ്ക്കാനില്ല. വീട്ടിനുള്ളിൽ തന്നെ ശത്രുക്കൾ ഉണ്ട്. തന്റെ ഭാഗത്തു നിന്ന് മാന്യതയില്ലാത്ത പെരുമാറ്റം ഒരു സ്ത്രീക്കും ഉണ്ടായിട്ടില്ലെന്നും ഇനി ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി കൗൺസിലർ ആർ. ശ്രീലേഖയ്ക്കെതിരെയും ഗണേഷ്കുമാർ പ്രതികരിച്ചു. തന്റെ വ്യക്തി ജീവിതത്തിൽ ഇടപെടാൻ ആർക്കും അവകാശമില്ലെന്നും ഇപ്പോൾ ഉയർന്ന ആരോപണങ്ങൾ തന്റെ ഭൂരിപക്ഷം കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.
വട്ട് മൂത്താൽ ആരും പരാതിപ്പെടും. എനിക്കും വേണമെങ്കിൽ പരാതിപ്പെടാം. ഇക്കാര്യത്തിൽ ഇടപെടാൻ ആർ. ശ്രീലേഖ ആരാണ്? മേയർ സ്ഥാനം കിട്ടാത്തതിന്റെ കൊതിക്കെറുവാണ് അവർ തീർക്കുന്നതെന്നും ഗണേഷ് കുമാർ പറഞ്ഞു.
Kerala
തൃശൂർ: ആഗോള അയ്യപ്പ സംഗമ വിവാദത്തിൽ പ്രതികരണവുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ. കണക്കിൽ തെറ്റുണ്ടെങ്കിൽ അത് കറക്റ്റ് ചെയ്തു കൊടുക്കേണ്ടത് ദേവസ്വം ബോർഡിന്റെ ജോലിയാണെന്നും സർക്കാരിന് അതിൽ പങ്കില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡ് കണക്കുകൾ ക്രമീകരിച്ച് കോടതിയിൽ സമർപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.
'കണക്കുകൾ എപ്പോഴും കൃത്യമായിരിക്കണം എന്നതാണ് എൽഡിഎഫ് നയം. പാർട്ടിക്ക് അകത്തുപോലും കണക്കിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടെങ്കിൽ നടപടിയെടുക്കുന്ന പാർട്ടിയാണ് സിപിഎം. പൈസ എടുക്കുന്നതിൽ ചില ആളുകൾ ചില വേലത്തരങ്ങൾ കാണിക്കും. അത് സർക്കാരിനെ ബാധിക്കുന്ന കാര്യമല്ല. സർക്കാർ സംവിധാനങ്ങളോ മന്ത്രിയോ ഇതിനുവേണ്ടി പ്രവർത്തിച്ചിട്ടില്ല.'-ഗണേഷ് കുമാർ വ്യക്തമാക്കി.
ദേവസ്വം ബോർഡിൽ നിന്നൊക്കെ പൈസ അടിച്ചുമാറ്റുന്നത് കേരളത്തിൽ ആദ്യത്തെ സംഭവമല്ല. അവർ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ദൈവത്തിന്റെ മുതല്‍ മോഷ്ടിച്ചവർ അനുഭവിക്കും. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതുകൊണ്ട് നടന്ന മോഷണം അല്ല ഇതെന്നും മന്ത്രി കെ ബി ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.
ആഗോള അയ്യപ്പ സംഗമത്തിലെ ഓഡിറ്റ് റിപ്പോർട്ടിൽ പിഴവ് വന്നതായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ ഇന്ന് സമ്മതിച്ചിരുന്നു. ഓഡിറ്റ് റിപ്പോർട്ട് ദേവസ്വം ബോർഡ് പരിശോധിച്ചെന്നും റിപ്പോർട്ട് അന്തിമമല്ലെന്നും ജയകുമാർ പറഞ്ഞ
Kerala
തിരുവനന്തപുരം: വൈറ്റില മേൽപ്പാലത്തിന്റേത് അശാസ്ത്രീയ നിർമാണമാണെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. പാലം എത്രയും പെട്ടെന്ന് തല്ലിപ്പൊളിച്ച് നീക്കണമെന്നും ഗണേഷ്കുമാർ പറഞ്ഞു.
പാലത്തിന്റെ തൂണുകൾ സ്ഥാപിച്ചതിൽ ഗുരുതര പിഴവുണ്ടെന്നും പാലത്തിന് താഴെ വാഹനം തിരിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും മന്ത്രി വിമർശിച്ചു. അശാസ്ത്രീയ നിർമാണം തിരുത്താൻ ഒന്നരക്കോടി രൂപ അനുവദിച്ചതായും ഗണേഷ് കുമാർ വ്യക്തമാക്കി.
അശാസ്ത്രീയമായ റോഡ് നിർമാണം അപകടങ്ങൾ വർധിപ്പിക്കുന്നതായി ഗതാഗത മന്ത്രി പറഞ്ഞു. റോഡ് നിർമാണത്തിലെ പ്ലാനിംഗ് കുറവ് മൂലം ബ്ലാക്ക് സ്പോട്ടുകൾ വർധിച്ച് വരുന്നുണ്ട്. പുതുതായി നിർമിക്കുന്ന റോഡുകളിൽ പോലും ആറോളം ബ്ലാക്ക് സ്പോട്ടുകൾ ഉണ്ടാകുന്നുവെന്നും മന്ത്രി പറഞ്ഞു.
സിവിൽ എഞ്ചിനീയറിംഗിൽ റോഡ് ഡിസൈനിംഗ് കൂടി ഉൾപ്പെടുത്തണം. റോഡ് ഡിസൈനിംഗ് എവിടെയും പഠിപ്പിക്കുന്നില്ല. ഇതിന് ഗതാഗത വകുപ്പ് സെക്രട്ടറിക്ക് നിർദേശം നൽകും. ഇന്നത്തെ റോഡ് ഡിസൈനിംഗ് പലപ്പോഴും ഗൂഗിൾ മാപ്പ് നോക്കിയാണെന്നും മന്ത്രി പരിഹസിച്ചു.
Kerala
കൊല്ലം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ പരാമർശത്തിനെതിരേ ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ. ഗണേഷിന്റെ കൈയിലുള്ളതെന്താണെന്നു പറയട്ടെ, മറവി ഒരു സൗകര്യമാണെങ്കിലും ഇവിടെ തെളിവുകൾ ഉണ്ടെന്ന് ഷിബു ബേബി ജോൺ പറഞ്ഞു.
മന്ത്രിസഭയിലെ അംഗം എന്നതിലുപരി മകനെപ്പോലെ കണ്ടാണ് ഉമ്മൻ ചാണ്ടി ഗണേഷ് കുമാറിനു വേണ്ടി ഇടപെട്ടത്. എന്താണു സംഭവിച്ചതെന്നു മലയാളിക്കു ബോധ്യമുണ്ട്. ഗണേഷിന്റെ കുടുംബം തകരാതിരിക്കാൻ വേണ്ടി ആ മനുഷ്യൻ പരിശ്രമിച്ചത് അറിയാവുന്നയാൾ താനാണെന്നും ഷിബു ബേബി ജോൺ പറഞ്ഞു.
എന്നാൽ, കുടുംബം തകർത്തത് ഉമ്മൻ ചാണ്ടിയാണെന്നാണു ഗണേഷ് കുമാർ ഇപ്പോൾ പറയുന്നത്. എറണാകുളം ഗസ്റ്റ് ഹൗസിലെ ഒരു കൂടിക്കാഴ്ചയാണ് ഉമ്മൻ ചാണ്ടിയെ സംശയ മുനയിലാക്കിയത്. അതിനു കാരണം ബിജു രാധാകൃഷ്ണൻ അവിടെ വന്ന് ഒരു വ്യക്തിയുടെ പേര് പറഞ്ഞതാണ്. ആ പേരു പുറത്തു പറയാതിരുന്നതാണ് ഉമ്മൻ ചാണ്ടിയുടെ മഹത്വമെന്നും ഷിബു ബേബി ജോൺ കൂട്ടിച്ചേർത്തു.
Kerala
കോട്ടയം: ഉമ്മൻ ചാണ്ടിക്കെതിരായ മന്ത്രി ഗണേഷ് കുമാറിന്റെ ആരോപണങ്ങൾ ദൗർഭാഗ്യകരമെന്ന് മുൻ മന്ത്രി കെ.സി. ജോസഫ്. ഗണേഷ് ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കണ്ട. ഉമ്മൻ ചാണ്ടി ആരാണെന്നും ഗണേഷ് ആരാണെന്നും കേരളത്തിലെ ജനങ്ങൾക്ക് അറിയാം.
വിവാദ പരാമർശങ്ങൾ അംഗീകരിക്കാൻ കഴിയില്ല. ഗണേഷിന്റെ കുഴപ്പംകൊണ്ടാണ് മന്ത്രി സഭയിൽനിന്നും അദ്ദേഹത്തെ മാറ്റി നിർത്തിയതെന്നും ജോസഫ് പറഞ്ഞു.
കേസുമായി ബന്ധപ്പെട്ടാണ് ഗണേഷിനോട് രാജിവയ്ക്കാൻ യുഡിഎഫ് ആവശ്യപ്പെട്ടത്. ആരോപണങ്ങൾ തുടർച്ചയായി ഉണ്ടായതുകൊണ്ടാണ് മന്ത്രിസഭയിൽ പിന്നീട് ഉൾപ്പെടുത്താത്തത്. അതിന് ഉമ്മൻ ചാണ്ടിയെ പഴിച്ചിട്ട് കാര്യമില്ല.
സരിത എഴുതിയ കത്തിൽ നാല് പേജുകൾ കൂട്ടിച്ചേർത്തു. ഈ ഭാഗത്താണ് ഉമ്മൻ ചാണ്ടിക്കെതിരേ പരാമർശങ്ങൾ ഉണ്ടായത്. ആ നാല് പേജുകൾ കൂടിയതിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചന ഉണ്ട്. ആ കേസിലെ ഒന്നാം പ്രതി സരിതയും രണ്ടാം പ്രതി ഗണേഷ് കുമാറുമാണ്.
ഉമ്മൻ ചാണ്ടി ഒരിക്കലും കുടുംബം കലക്കുന്ന ആളല്ല. അദ്ദേഹം ഒരിക്കലും അങ്ങനെ ചെയ്യില്ല. ചെയ്തു എന്ന് പറഞ്ഞാൽ കേരളത്തിലെ ആരും വിശ്വസിക്കില്ല. ഗണേഷൻ എന്ത് പറഞ്ഞാലും ശരി, ജനം അത് വിശ്വസിക്കില്ലെന്നും കെ.സി. ജോസഫ് കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ബലാത്സംഗ കേസിൽ അറസ്റ്റിലായ സംഭവത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ഗാതാഗതമന്ത്രി കെ.ബി.ഗണേഷ്കുമാർ. കോൺഗ്രസ് രാഹുലിന്റെ രാജി ആവശ്യപ്പെടണമെന്ന് മന്ത്രി പറഞ്ഞു.
ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിക്കുമോയെന്ന ആകാംക്ഷയിലാണ് എല്ലാവരും. രാഹുലിനെ ജയിലിൽ നിന്ന് എങ്ങനെയെങ്കിലും ഇറക്കികൊണ്ടുപോകാനാണ് പലരുടെയും ആഗ്രഹം. അധപതനം എന്നല്ലാതെ എന്ത് പറയാനാണെന്നും ഗണേഷ്കുമാർ ചോദിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിനെ തങ്ങൾ പുറത്താക്കിയെന്നാണ് കോൺഗ്രസിന്റെ നിലപാടെന്നും ഗണേഷ്കുമാർ വ്യക്തമാക്കി. പാർട്ടിയുടെ പേരിൽ ലഭിച്ച എംഎൽഎ പദവി രാജിവയ്ക്കാൻ കോൺഗ്രസ് ആവശ്യപ്പെടണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
എന്നാൽ എംഎൽഎ പദവി രാജിവയ്ക്കണമെന്ന് ആവശ്യപ്പെടാൻ ഒരു കോൺഗ്രസ് നേതാവിനും ധൈര്യമില്ല. എന്തോ ഒരു കാര്യത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനോട് രാജി ആവശ്യപ്പെടാൻ കോൺഗ്രസ് നേതാക്കൾ ഭയപ്പെടുന്നുവെന്നും കെ.ബി.ഗണേഷ്കുമാർ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: സദസില്‍ ആളില്ലാത്തതിന്റെ പേരിൽ മോട്ടാര്‍ വാഹനവകുപ്പിന്റെ പരിപാടി ബഹിഷ്കരിച്ച് മന്ത്രി കെ.ബി.ഗണേഷ് കുമാർ. മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനങ്ങൾ ഫ്ലാഗ് ചെയ്യുന്ന പരിപാടിയിൽ നിന്നാണ് മന്ത്രി പ്രകോപിതനായി ഇറങ്ങിപ്പോയത്.
വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത രീതിയും സദസില്‍ ആളില്ലാത്തതുമാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരം പരിസരത്ത് വെച്ച് മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന ചടങ്ങാണ് ആരംഭിച്ചതിന് പിന്നാലെ റദ്ദാക്കുന്നതായി മന്ത്രി അറിയിച്ചത്.
ഫ്ലാഗ്ഓഫ് ചെയ്യേണ്ട വാഹനങ്ങൾ കൊട്ടാരത്തിനു മുന്നിലേക്ക് കയറ്റി നിർത്തണമെന്ന് മന്ത്രി നേരത്തെ തന്നെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ സംഘാടകർ ഇത് അനുസരിക്കാൻ തയാറായില്ല.
വി.കെ.പ്രശാന്ത് എംഎൽഎയുടെ പ്രസംഗം കഴിഞ്ഞതിന് പിന്നാലെ മന്ത്രി ഉദ്യോഗസ്ഥരെ ശാസിക്കുകയും പരിപാടി റദ്ദാക്കിയതായി അറിയിച്ച് മടങ്ങി പോകുകയുമായിരുന്നു. അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ ഡോ.പി.എസ്.പ്രമോജ് ശങ്കർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ അതിഥികളായി പട്ടികയിലുണ്ടായിരുന്നു.
പരിപാടിയിൽ മോട്ടോർ വാഹന വകുപ്പിന്റെ ഉദ്യോഗസ്ഥരുടെ പ്രാതിനിധ്യം കുറവായിരുന്നു. ഇതും മന്ത്രിയെ ചൊടിപ്പിച്ചു. വളരെ കുറച്ചു കസേരക മാത്രമാണ് വേദിയിൽ ഉണ്ടായിരുന്നത്. കെഎസ്ആർടിസിയാണ് ഒരു പരിപാടി വെച്ചിരുന്നതെങ്കിൽ എല്ലാവരും എത്തിയേനെ.
നിലവിൽ ഇവിടെയുള്ളത് തന്റെ പാർട്ടിക്കാരും കുറച്ച് കെഎസ്ആർടിസി ഉദ്യോഗസ്ഥരും മാത്രമാണെന്നും മന്ത്രി കുറ്റപ്പെടുത്തി. തന്റെ നിർദേശങ്ങൾ പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.
കൊട്ടരത്തിന്റെ മുന്നിൽ വാഹനങ്ങൾ പാർക്ക് ചെയ്താൽ ടൈല്‍ പൊട്ടിപ്പോകുമെന്നും അതിനാലാണ് വാഹനങ്ങൾ അവിടെ ഇടാഞ്ഞതെന്നും അധികൃതർ വ്യക്തമാക്കി.